സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം

By Desk Reporter, Malabar News
Sivil-Service-Exam
Representational Image
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ 712 ഒഴിവുകളിലേക്കാണ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചത്.

ഇതിൽ 22 എണ്ണം ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സംവരണമാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് വേണ്ട. https://upsc.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷയെഴുതാൻ കഴിയുക.

ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷക്കുള്ള വിജ്‌ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരൻമാർക്ക് മാത്രമാണ് ഐഎഎസ്, ഐപിഎസ് തസ്‌തികകളിലേക്ക് അവസരം ഉള്ളത്.

Also Read:  തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE