മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ കൊണ്ടോട്ടിയിലെ കോളേജിലേക്ക് പോകും വഴിയിലാണ് 21കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇത് ചെറുത്ത പെണ്‍കുട്ടിയെ അക്രമി കല്ല് കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി. തുടര്‍ന്ന് പ്രദേശവാസികള്‍ സമീപ സ്‌ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.
Malabar News: പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു; മിഴി തുറക്കുക 60,000 ദീപങ്ങൾ