കണ്ണൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു. പത്തേക്കറിലെമ്പാടുമായി സ്‌ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്‌തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. പ്രകാശത്തിന്റെ ഉൽസവമായ ദീപാവലിക്കു മുൻപ് തന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ നീക്കം.
അമേരിക്കൻ സാങ്കേതിക വിദ്യയിലാണ് ലൈറ്റുകൾ സ്‌ഥാപിക്കുക. മൈക്രോ യൂണിറ്റുകൾ സ്‌ഥാപിച്ച് പ്രാദേശിക വിദഗ്‌ധരുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക. സിമന്റ് ഉൾപ്പടെയുള്ളവ ഒഴിവാക്കിയാണ് നിർമാണം.
നവംബർ ആദ്യം മുതൽ സൂര്യാസ്‌തമയത്തോടെ ചെറു ലൈറ്റുകൾ മിഴിതുറക്കും. മഴ കുറഞ്ഞ് കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. അതേസമയം നിലവിലുളള ദൃശ്യമനോഹാരിതയ്‌ക്ക് മാറ്റംവരില്ലെന്നും സംഘാടകർ പറയുന്നു.
Malabar News: ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി