രാത്രിയില്‍ നഗരസഭാ ഓഫീസ് തുറന്ന് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമം

By Desk Reporter, Malabar News
Koduvally Municipal Office _ Malabar News
Ajwa Travels

കൊടുവള്ളി: നഗരസഭാ ഓഫീസ് തുറന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അകത്തു കയറിയതായി ആരോപണം. അവധി ദിനത്തില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഓണ ദിവസമായ ഇന്നലെ രാത്രി ഒമ്പതിനാണ് നഗരസഭാ ഓഫീസ് ഷട്ടര്‍ തുറന്ന് മൂന്നുപേര്‍ ഓഫീസിനകത്ത് കയറിയതായി പറയുന്നത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ എത്തിയപ്പോഴാണ് മുനിസിപ്പാലിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനെയും രണ്ട് ലീഗ് പ്രവര്‍ത്തകരെയും ഓഫീസിനകത്ത് കണ്ടെത്തി. എന്തിനാണ് ഓഫീസ് തുറന്ന് കയറിയതെന്ന് അന്വേഷിച്ചപ്പോള്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഏല്‍പ്പിച്ച ജോലിചെയ്യാന്‍ വന്നു എന്നായിരുന്നു മറുപടി. കൗണ്‍സിലര്‍ സെക്രട്ടറിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും രണ്ടുപേര്‍ ഓഫീസില്‍നിന്ന് ഓടിയിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടു എന്നുമാണ് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.

വോട്ടര്‍പട്ടിക അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാത്രി ഓഫീസിനകത്ത് കയറിയതെന്ന് എല്‍ഡിഎഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റി യോഗം ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും നല്‍കിയ ഫോറങ്ങളും ഹിയറിങ് നടത്തിയ രേഖകളുമെല്ലാം ഓഫീസിലാണുള്ളത്. ഇതില്‍ എല്‍ഡിഎഫ് നല്‍കിയ അപേക്ഷകള്‍ എടുത്തുമാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ഇ സി മുഹമ്മദ് സെക്രട്ടറിക്കും പൊലീസിലും പരാതി നല്‍കി. യോഗത്തില്‍ എം പി മൊയ്തീന്‍ അധ്യക്ഷനായി. കെ ബാബു, കെ ടി സുനി, പി ടി സി ഗഫൂര്‍, സി എം ബഷീര്‍, മാതോലത്ത് അബ്ദുള്ള, കെ ഷറഫുദ്ദീന്‍, ഒ പി റഷീദ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE