ജഗന്‍മോഹന് എതിരായ കോടതി അലക്ഷ്യ കേസിന് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍

By Staff Reporter, Malabar News
national image_malabar news
ജഗന്‍മോഹന്‍ റെഡി
Ajwa Travels

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിക്കെതിരായ കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ജഗന്‍മോഹനെതിരെ അഭിഭാഷകനായ അശ്വനി ഉപാധ്യായയാണ് കോടതി അലക്ഷ്യ ഹരജി നല്‍കാന്‍ അനുമതി തേടിയത്.

ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യ ഹരജി. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി മുതിര്‍ന്ന ജഡ്ജി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു റെഡി അവകാശപ്പെട്ടത്.

എന്നാല്‍ മുഖ്യമന്ത്രി കൂടിയായ ജഗന്‍മോഹനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

Read Also: കുഴല്‍ കിണറില്‍ വീണ് മരിച്ച കുഞ്ഞിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE