ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS Protest on AUF Murder
മാർച്ചിൽ എസ്‌വൈഎസ്‌ ജില്ലാസെകട്ടറി കെപി ജമാൽ കരുളായി പ്രസംഗിക്കുന്നു
Ajwa Travels

മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്‌ദുറഹ്‌മാൻ ഔഫിനെ (ഔഫ് അബ്‌ദുൾറഹ്‌മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്‌ലിംലീഗ് നടപടി പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ് നടത്തുന്ന കഠാര രാഷ്‌ട്രീയം ഒരു നിലക്കും അംഗികരിക്കാനാവില്ല; ഔഫിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്‌വൈഎസ്‌ മലപ്പുറത്ത് നടത്തിയ മാർച്ചിന് ശേഷം ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു

ലീഗിന്റെ ഈ കിരാത നടപടിയെ തള്ളി പറയാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും കൊലപാതകികളെ എത്രയും പെട്ടന്ന് അറസ്‌റ്റ് ചെയ്‌ത്‌ നാട്ടിൽ നിയമ സംവിധാനം ഉറപ്പാക്കണമെന്നും എസ്‌വൈഎസ്‌ ഈസ്‌റ്റ് ജില്ലാകമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധമാർച്ചിൽ ആവശ്യപ്പെട്ടു. അക്രമ , കൊലപാതക പ്രവർത്തനങ്ങൾ നടത്തി സുന്നി പ്രസ്‌ഥാനത്തെ തകർക്കാമെന്ന ലീഗിന്റെ വ്യാമോഹം തിരുത്തിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടാൻ അവർ തയ്യാറാകേണ്ടിവരുമെന്നും മാർച്ചിൽ സംഘാടകർ വ്യക്‌തമാക്കി.

ഒരു തിരഞ്ഞെടുപ്പു കൊണ്ട് ലോകം അവസാനിക്കുന്നില്ല. നിരവധി സുന്നി പ്രവർത്തകരെ കൊലക്കത്തിക്ക് പലപ്പോഴായി ഇരയാക്കിട്ടും തികഞ്ഞ സംയമനം പാലിച്ച് സാന്ത്വന സേവന പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന എസ്‌വൈഎസ്‌ ജനങ്ങളുടെ പിന്തുണയോടെ അക്രമരാഷ്‌ട്രീയത്തെ ചെറുത്തു തോൽപിക്കുമെന്നും പ്രതിഷേധമാർച്ച് പ്രഖ്യാപിച്ചു.

മലപ്പുറം കുന്നുമ്മലിൽ നടന്ന സംഗമത്തിൽ ഈസ്‌റ്റ് ജില്ലാസെകട്ടറി കെപി ജമാൽ കരുളായി പ്രസംഗിച്ചു. വാദി സലാം പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് ഇകെ.മുഹമ്മദ് കോയ സഖാഫി, എപി ബശീർ ചെല്ലക്കൊടി, അസൈനാർ സഖാഫി കുട്ടശ്ശേരി, വിപിഎം ഇസ്ഹാഖ്, ശക്കീർ അരിമ്പ്ര, മുഈനുദ്ധീൻ സഖാഫി, സിദ്ധീഖ് സഖാഫി വഴിക്കടവ്, മുജീബ് വടക്കേ മണ്ണ സുൽഫിക്കറലി സഖാഫി, സിദ്ധീഖ് മുസ്‌ലിയാർ, ബദ്റുദ്ധീൻ കോഡൂർ, പി സുബൈർ മാസ്‌റ്റർ, മുസ്‌തഫ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി.

Most Read: ആർഎസ്എസ് തലവൻ കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE