മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു

By News Desk, Malabar News
AV Gopinath says Congress will not leave

പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ്​ നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ്​ തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു.

കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എവി ഗോപിനാഥ് വ്യക്‌തമാക്കി.

‘ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകലനങ്ങൾക്കും ആലോചനകൾക്കും ശേഷം എന്റെ ഭാവി രാഷ്‌ട്രീയ നടപടി പ്രഖ്യാപിക്കു’മെന്നും അദ്ദേഹം പറഞ്ഞു.

മുൻ ആലത്തൂർ എംഎൽഎയായ ഗോപിനാഥ്, പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്​ പ്രസിഡണ്ടായിരുന്നു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന ഗോപിനാഥ്​, ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ പരസ്യമായി അതൃപ്‌തി അറിയിച്ചിരുന്നു. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ്​ സമയത്ത്​ സീറ്റിനെ ചൊല്ലിയും നേതൃത്വവുമായി ഗോപിനാഥ് പരസ്യമായി ഇടഞ്ഞിരുന്നു.

Read Also:  ഡെൽഹി കലാപക്കേസ്; നിലവാരം കുറഞ്ഞ അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE