ശ്രീനഗർ: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്‌മീരിലെ പട്‍നിടോപ്പില്‍ ഇടിച്ചിറക്കി. മോശം കാലാവസ്‌ഥയെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും, സഹ പൈലറ്റിനെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മഞ്ഞ് കാഴ്‌ചാ തടസം സൃഷ്‌ടിച്ചതാവാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് ഡിഐജി എസ് ചൗധരി പറഞ്ഞു. നേരത്തെ ഓഗസ്‌റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്റർ രഞ്‌ജിത് സാഗർ ഡാമിനടുത്ത് തകർന്നു വീണിരുന്നു.
Read Also: ‘സർക്കാരിന് ബുദ്ധിയുണ്ട്’; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി