മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

By News Desk, Malabar News
MalabarNews_covid kit exports
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിലെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കാണ് നിരോധനം നിലനിന്നിരുന്നത്. കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവക്ക് പുറമെ ഫേസ്ഷീല്‍ഡ്, ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ ഉള്‍പ്പെടെ 13- ഓളം മരുന്നുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി സഭയില്‍ മന്ത്രി വ്യക്തമാക്കി. അതേസമയം, പരിശോധന കിറ്റുകള്‍, എന്‍-95, എഫ്.എഫ്.പി 2 മാസ്‌കുകള്‍ എന്നിവയുടെ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അളവ് നിയന്ത്രിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ആഭ്യന്തര ആവശ്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയതിന് ശേഷം അധികം വരുന്നവ കയറ്റുമതി ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE