റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന

By News Desk, Malabar News
Bangladesh Army participates in the Republic Day Parade

ന്യൂഡെൽഹി: ഇന്ത്യയുടെ 72ആമത് റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സൈന്യം. ബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ച് കരസേനയുടെ 122 അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ലഫ്‌റ്റനന്റ്‌ കേണൽ അബു മുഹമ്മദ് ഷഹിനൂർ ഷാവോൺ സേനയുടെ നേതൃത്വം വഹിച്ചു. ബംഗ്‌ളാദേശ് നാവിക, വ്യോമ സേനകളെ പ്രതിനിധീകരിച്ച് ലഫ്‌റ്റനന്റ്‌ ഫർഹാൻ ഇശ്‌റാഖും ഫ്‌ളൈറ്റ് ലഫ്‌റ്റനന്റ്‌ സിബാത് റഹ്‌മാനും പരേഡിന്റെ ഭാഗമായി.

ഈസ്‌റ്റ് ബംഗാൾ റെജിമെന്റിലെ 1, 2, 3, 4, 8, 9, 10, 11 യൂണിറ്റുകളും ഫീൽഡ് ആർട്ടിലറി റെജിമെന്റിലെ 1, 2, 3 യൂണിറ്റുകളുമാണ് അണിനിരന്നത്. 1971ലെ ബംഗ്‌ളാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരം അർപ്പിച്ച് പ്രത്യേക ‘റെഡ് കോളർ’ ധരിച്ചുകൊണ്ടാണ് സേനാംഗങ്ങൾ പരേഡിൽ പങ്കെടുത്തത്.

ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പരേഡിന് മുമ്പായിട്ടാണ് ബംഗ്‌ളാദേശ് സേനയുടെ മാർച്ച് നടന്നത്. ഇത് മൂന്നാം തവണയാണ് മറ്റൊരു രാജ്യത്തിന്റെ സേന ഇന്ത്യൻ റിപ്പബ്‌ളിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. 2016ൽ ഫ്രാൻസും 2017ൽ യുഎഇയും പരേഡിൽ പങ്കെടുത്തിരുന്നു.

Also Read: ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE