ബാര്‍ കോഴ; ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ അന്വേഷണാനുമതി തേടി വിജിലന്‍സ്

By Staff Reporter, Malabar News
kerala image_malabar news
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ ബാര്‍ കോഴ ഇടപാടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ഒരു കോടി രൂപ കോഴ നല്‍കി എന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് വിജിലന്‍സ് നടപടി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയാണ് പരാതി ലഭിച്ചത്. പരാതിയില്‍ രഹസ്യ പരിശോധന പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം വിജിലന്‍സ് ഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട പരാതികളില്‍ കൈക്കൊണ്ട നടപടി എന്തെന്ന് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയത്.

Read Also: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ശൈലജ ടീച്ചര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE