ബത്തേരി: സുൽത്താൻ ബത്തേരി അര്‍ബൻ സഹകരണ ബാങ്ക് കോഴ വിവാദത്തിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ് എന്നിവരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു.
ഇവർക്കെതിരെയുള്ള ആരോപണങ്ങൾ വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷിച്ച ശേഷമാണ് സംസ്‌ഥാന അധ്യക്ഷൻ കെ സുധാകരൻ നടപടിയെടുത്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ പ്യൂൺ, വാച്ച്മാൻ തസ്‌തികകളിലേക്കുള്ള നിയമനത്തിന് യുഡിഎഫ് ഭരണസമിതി രണ്ട് കോടിയിലേറെ രൂപ കൈകൂലി വാങ്ങിയെന്നാണ് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന പരാതി. പ്യൂൺ തസ്‌തികയിലേക്ക് 40 ലക്ഷം വീതവും വാച്ച്മാൻ തസ്‌തികയിലേക്ക് 30 മുതൽ 35 ലക്ഷം രൂപയും കൈകൂലി വാങ്ങിയെന്നാണ് ആക്ഷേപം.
Read Also: ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ