ബിബിസി ഡോക്യുമെന്ററി; പ്രദർശനം തടഞ്ഞ ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്‌. കേന്ദ്രത്തിന്റെ എതിർപ്പ് തുടരുന്നതിനിടെയാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുന്നത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയൽ, പൗരത്വ നിയമം, ആൾക്കൂട്ട ആക്രമണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
BBC Documentary conflict

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. പൂജപ്പുരയിലെ പ്രതിഷേധത്തിൽ 50 പേരെയും, മാനവീയം വീഥിയിലെ 50 പേർക്കെതിരെയുമാണ് കേസെടുത്തത്.

നിയമവിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. തലസ്‌ഥാനത്ത് ഇന്നലെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബിജെപി പ്രതിഷേധവുമായി എത്തിയതാണ് വലിയ സംഘർഷത്തിന് ഇടയാക്കിയത്. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച ബിജെപിപ്രവർത്തകർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു.

അതേസമയം, പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്‌. കേന്ദ്രത്തിന്റെ എതിർപ്പ് തുടരുന്നതിനിടെയാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരക്കാണ് സംപ്രേഷണം ചെയ്‌തത്‌.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയൽ, പൗരത്വ നിയമം, ആൾക്കൂട്ട ആക്രമണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്‌റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ നരേന്ദ്ര മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

അതിനിടെ, വിവാദമായ ബിബിസി ഡോക്യുമെന്ററി പ്രദർശനം സംസ്‌ഥാനത്ത്‌ ഇന്നും തുടരും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു സ്‌ഥലങ്ങളിലും പ്രദർശനം ഉണ്ടാകും. ഇടതു സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദർശനം നടത്തുക. വരും ദിവസങ്ങളിൽ സംസ്‌ഥാനമൊട്ടാകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ചാ പ്രവർത്തകർ എത്തിയതാണ് വൻ സംഘർഷത്തിനിടയാക്കിയത്.

Most Read: വധശ്രമക്കേസ്; ലക്ഷ്വദീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE