ബിയർ ലോറി മറിഞ്ഞു; മദ്യം കടത്താൻ ഇരച്ചെത്തി നാട്ടുകാർ; ലാത്തി വീശി പോലീസ്

By News Desk, Malabar News
Ajwa Travels

ചിക്കമഗളൂരു: ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. മറിഞ്ഞ ലോറിയിൽ നിന്ന് മദ്യം എടുത്തുകൊണ്ട് പോകാൻ കൂട്ടത്തോടെ എത്തിയ നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.

ലോറി മറിഞ്ഞതിന് പിന്നാലെ ബിയർ കുപ്പികൾ റോഡിൽ ചിതറി. മിനിറ്റുകൾക്കകം നൂറുകണക്കിന് ആളുകളാണ് മദ്യം കടത്താൻ സ്‌ഥലത്തെത്തിയത്. റോഡിൽ തെറിച്ച് വീണവയ്‌ക്ക് പുറമേ ലോറിയിൽ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന കുപ്പികളും ആളുകൾ കടത്തി. ഇങ്ങനെ കെയ്‌സ്‌ കണക്കിന് ബിയർ കുപ്പികളാണ് നഷ്‌ടപ്പെട്ടത്.

സ്‌ഥലത്ത്‌ ആളുകൂടിയതറിഞ്ഞ് പോലീസ് എത്തി. പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ലാത്തി വീശുകയായിരുന്നു. എന്നാൽ, ഇത് വകവെക്കാതെയും ആളുകൾ കുപ്പി പെറുക്കൽ തുടർന്നു. സംഭവത്തിൽ തരിക്കരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Also Read: സംസ്‌ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കും, വാക്കു മാറ്റുന്ന സ്വഭാവമില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE