ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: കനത്ത മഴയിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചമ്രവട്ടം റഗുലേറ്റർ കംബ്രിജിന് അടിയിലൂടെ അതിശക്‌തമായാണ് വെള്ളം ഒഴുകുന്നത്. പുഴയിൽ ശക്‌തമായ നീരൊഴുക്കും ഉണ്ട്. ഇതോടെ പുഴയുടെ ഭാഗങ്ങളിൽ ഇറങ്ങുന്നതിനും മറ്റും അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

കാലവർഷം കനത്തതോടെ പുഴയിലെ നീരൊഴുക്ക് കൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പുഴയുടെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴയാണ് പെയ്‌തത്‌. മഴ കൂടുന്ന സാഹചര്യത്തിൽ പുഴയിൽ വീണ്ടും ജലനിരപ്പ് ഉയരുമെന്നതിനാൽ കരകളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.

ഭാരതപ്പുഴയിൽ നീരൊഴുക്ക് കൂടിയതോടെ കാഴ്‌ചകൾ കാണാനും ഒഴുകി എത്തുന്ന മീനിനെ പിടിക്കാനും നിരവധി പേരാണ് എത്തുന്നത്. എന്നാൽ, നീരൊഴുക്ക് ശക്‌തമാകുന്നതോടെ ഇത് അപകടങ്ങൾക്ക് കാരണമായി തീരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: സഭയിൽ വികാരാധീനനായി യെദിയൂരപ്പ; രാജി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE