പാറ്റ്ന: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവന്ന മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പടക്കം പൊട്ടിക്കുകയോ എതിരാളികളെ കയ്യേറ്റം ചെയ്യുകയോ വഴിക്കിടനോ ചെല്ലരുത്, തേജസ്വി യാദവിന്റെ പാര്‍ട്ടി മുന്നറിയിപ്പ് നല്കി.
ബിജെപിയും ജെഡിയുവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലാലുപ്രസാദ് യാദവിന്റെയും റാബ്റി ദേവിയുടേയും ഭരണകാലത്ത് ബിഹാര്‍ ക്രമസമാധന പ്രശ്നങ്ങളില്‍ ശ്രദ്ധ നേടിയെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തേജസ്വി യാദവിന്റെ മുന്നറിയിപ്പ്.
‘നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും. ഫലം എന്തായാലും നാം നന്നായി പെരുമാറണം. സമാധാനം നിലനിര്‍ത്തണം. ഒരു പ്രവര്‍ത്തകനും നിറങ്ങള്‍, പടക്കം മുതലായവ ഉപയോഗിക്കരുത്.’ ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു. കൂടാതെ വിജയാവേശത്തില്‍ അച്ചടക്കം മറക്കരുതെന്നും ആര്‍ജെഡി വ്യക്തമാക്കി. മാത്രവുമല്ല ജനങ്ങളുടെ ഉന്നമനവും സൗകര്യവുമാണ് നമ്മുടെ രാഷ്ട്രീയമെന്നും അതിനെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കരുതെന്നും മറ്റൊരു ട്വീറ്റില്‍ ആര്‍ജെഡി ചൂണ്ടിക്കാട്ടി.
Read Also: നേപ്പാളിന് കോവിഡ് പ്രതിരോധത്തിനായി വെന്റിലേറ്ററുകള്‍ നല്കി ഇന്ത്യ