നേപ്പാളിന് കോവിഡ് പ്രതിരോധത്തിനായി വെന്റിലേറ്ററുകള്‍ നല്‍കി ഇന്ത്യ

By Staff Reporter, Malabar News
national image_malabar news
വിനയ് മോഹൻ ക്വാത്ര ഭാനു ഭക്ത ധാക്കലിന് വെന്റിലേറ്ററുകൾ കൈമാറുന്നു (Image Courtesy: ANI)
Ajwa Travels

കാഠ്മണ്ഡു: കോവിഡ് പ്രതിരോധത്തിനായി 28 ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാളിന് കൈമാറി ഇന്ത്യ. നേപ്പാളിലെ ആരോഗ്യ മന്ത്രാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാള്‍ ആരോഗ്യമന്ത്രി ഭാനു ഭക്‌ത ധാക്കലിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഏകോപനം ശക്‌തമാക്കുന്നതിനുമാണ് ഇന്ത്യ വെന്റിലേറ്ററുകള്‍ നല്‍കിയതെന്ന് വിനയ് മോഹന്‍ പറഞ്ഞു.

കോവിഡ് മഹാമാരി കാലത്ത് നേപ്പാള്‍ സര്‍ക്കാരുമായും ജനങ്ങളുമായും ഇന്ത്യയുടെ ഐക്യദാര്‍ഡ്യം ഉണ്ടാവുമെന്നും ഭാവിയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ പ്രതിജ്‌ഞ ബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ആകാശവാണി ആലപ്പുഴ നിലയം പൂട്ടുന്നത് താല്‍കാലികമായി മരവിപ്പിച്ചു

അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ നേപ്പാളിനെ സഹായിച്ച സര്‍ക്കാരിനും ഇന്ത്യന്‍ ജനതക്കും ആരോഗ്യമന്ത്രി ധാക്കല്‍ നന്ദി അറിയിച്ചു. മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും, കോവിഡിനെതിരെ പോരാടാന്‍ നേപ്പാളിനെ സഹായിക്കുന്നതില്‍ മടിക്കാത്ത ഇന്ത്യയോടുള്ള നേപ്പാളിന്റെ പ്രതിബദ്ധതയും ധാക്കല്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE