ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

By Syndicated , Malabar News
binoy-kurian
Ajwa Travels

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ പഞ്ചായത്തില്‍ 23 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബിനോയ് കുര്യന് 16 വോട്ടും യുഡിഎഫ് സ്‌ഥാനാര്‍ഥി എസ്‌കെ ആബിദ ടീച്ചര്‍ക്ക് ഏഴുവോട്ടുമാണ് ലഭിച്ചത്. ക്വാറന്റീനില്‍ ആയിരുന്ന സിപിഎമ്മിലെ തമ്പാന്‍ മാസ്‌റ്റര്‍ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ തില്ലങ്കേരി ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ ബിനോയ് കുര്യൻ നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.

Read also: കോൺ​ഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE