ജോസ് കെ മാണിയുമായി നിരന്തരം തർക്കം; ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കി സിപിഎം

കഴിഞ്ഞ ദിവസം കേരള കോൺഗ്രസിന് സിപിഎം രാജ്യസഭാ സീറ്റ് നൽകിയ നടപടിയിൽ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്.

By Trainee Reporter, Malabar News
binu pulickakandam
ബിനു പുളിക്കക്കണ്ടം
Ajwa Travels

കോട്ടയം: പാലാ നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇത് സംബന്ധിച്ച് പത്രക്കുറിപ്പും പുറത്തിറക്കി.

ജോസ് കെ മാണിയുമായി നിരന്തരം തർക്കത്തിലും വാക്കേറ്റത്തിലും ഏർപ്പെട്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേസമയം തലവേദന സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു കൗൺസിലിൽ പാർട്ടി ചിഹ്‌നത്തിലാണ് മൽസരിച്ചത്. പാലാ നഗരസഭയിലേക്ക് വിജയിച്ച ഏക സിപിഎം അംഗമാണ്.

മുന്നണി ധാരണാപ്രകാരം സിപിഎമ്മിന് ലഭിക്കേണ്ട നഗരസഭാ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് സിപിഎം സംസ്‌ഥാന നേതൃത്വത്തിൽ വരെ സമ്മർദ്ദം ചെലുത്തിയിരുന്നു. കേരള കോൺഗ്രസ് തന്റെ നഗരസഭാ അധ്യക്ഷ സ്‌ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ചു 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസിന് സിപിഎം രാജ്യസഭാ സീറ്റ് നൽകിയ നടപടിയിൽ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്.

Most Read| വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE