പക്ഷിപ്പനി ഉത്തരാഖണ്ഡിലും; ഇതുവരെ സ്‌ഥിരീകരിച്ചത് 10 സംസ്‌ഥാനങ്ങളില്‍

By Staff Reporter, Malabar News
Bird-flu
Representational Image
Ajwa Travels

ഡെല്‍ഹി: ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ച സംസ്‌ഥാനങ്ങളുടെ എണ്ണം പത്തായി. പക്ഷിപ്പനി കൂടുതല്‍ സ്‌ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

ഉത്തരാഖണ്ഡിനെ കൂടാതെ ഇന്ന് രാജസ്‌ഥാനിലും പക്ഷിപ്പനി സ്‌ഥിരീകരിച്ചിരുന്നു. ഹരിയാനയില്‍ ഇതുവരെ ചത്തനിലയില്‍ കണ്ടെത്തിയത് നാല് ലക്ഷം പക്ഷികളെയാണ്. കൂടാതെ മഹാരാഷ്‌ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

രാജ്യതലസ്‌ഥാനത്തും പക്ഷിപ്പനി സ്‌ഥിരീകരിച്ചിരുന്നു. ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് ഡെല്‍ഹിയില്‍ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ വ്യാപനം കണക്കിലെടുത്ത് കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം കൈമാറിയിട്ടുണ്ട്.

Read Also: അധികാരത്തിലുള്ളത് കേരളത്തിന്റെ വികസനം മുരടിപ്പിച്ച സര്‍ക്കാരെന്ന് ചെന്നിത്തല; ‘കേരള യാത്ര’ ഫെബ്രുവരി ഒന്നിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE