പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

By Staff Reporter, Malabar News
Bird-flu
Representational Image
Ajwa Travels

ചെന്നൈ: കേരള അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്. കേരളത്തില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ ആണ് തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയത്. അതിര്‍ത്തികളില്‍ തമിഴ് നാട് മൃഗസംരഷണ വകുപ്പ് താല്‍കാലിക ചെക്ക്‌പോസ്‌റ്റുകള്‍ തുറന്നിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് താല്‍കാലിക ചെക്ക്‌പോസ്‌റ്റുകള്‍ ആരംഭിച്ചത്.

കേരളത്തില്‍ നിന്നെത്തുന്ന കോഴി കയറ്റിയ വാഹനങ്ങള്‍ അണുവിമുക്‌തമാക്കി ആണ് കടത്തി വിടുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് , കൊല്ലം തുടങ്ങിയ അടക്കം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളില്‍ നിന്നും വരുന്ന കോഴി, കോഴിമുട്ട കയറ്റിയ വാഹനങ്ങള്‍ തമിഴ്‌നാട് മൃഗസംരഷണ വകുപ്പ് അണുവിമുക്‌തം ആക്കുന്നുണ്ട്.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും എത്തിക്കൊണ്ടിരുന്ന താറാവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി. തമിഴ്‌നാട്ടില്‍ നിന്നും ദിവസേന നൂറുകണക്കിന് കോഴിയും കോഴിമുട്ടയും കയറ്റിയ വാഹനങ്ങള്‍ എത്തുന്നുണ്ട്. ലോഡിറക്കി തിരിച്ച് പോകുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും അണുവിമുക്‌തമാക്കിയ ശേഷമാണ് അതിര്‍ത്തി കടത്തുന്നത്. കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് കോഴിയും കോഴി മുട്ടയും കാര്യമായി കൊണ്ടുപോകുന്നില്ല.

Read Also: പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE