തോല്‍വിയും ആഭ്യന്തര പ്രശ്‌നങ്ങളും; സംസ്‌ഥാന തലത്തില്‍ പുനസംഘടനക്ക് ഒരുങ്ങി ബിജെപി

By News Desk, Malabar News
RSS delegates have no understanding of popular issues; The BJP blames
Ajwa Travels

തിരുവനന്തപുരം: ബിജെപിയിൽ സംസ്‌ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്‌ഥാനതലം വരെ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. ഈ മാസം 9ന് ശേഷം കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും പുനസംഘടനാ നടപടികളിലേക്ക് കടക്കുമെന്നും കെ സുരേന്ദ്രന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സമൂല അഴിച്ചുപണിയിലേക്ക് ബിജെപി കടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന മുറയ്‌ക്ക്‌ കേന്ദ്രം നിയോഗിച്ച പ്രഭാരി സിപി രാധാകൃഷ്‌ണന്‍ കേരളത്തിലെത്തും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാകും പുനസംഘടനാ നടപടിക്ക് രൂപം നല്‍കുക.

പുനസംഘടനയില്‍ രണ്ടാം നിരയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്നതിനൊപ്പം ആര്‍എസ്എസ് നിയന്ത്രണം പാര്‍ട്ടിയില്‍ കുറയ്‌ക്കാനും നീക്കമുണ്ട്. ആര്‍എസ്എസിന്റെ ചില കൈകടത്തലുകൾ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ ദോഷം ചെയ്യുന്നുവെന്ന വിലയിരുത്തലിലാണിത്. പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലരെ മാത്രം നിലനിര്‍ത്തും. നിലവിലെ സംഘടനാ സെക്രട്ടറി എം ഗണേശനെ മാറ്റുമെന്ന് കാര്യത്തിലും ഉറപ്പായിട്ടുണ്ട്.

National News: കോവിഡ് മരുന്ന് സംഭരണം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെ ഡ്രഗ്‌സ് കണ്‍ട്രോളര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE