കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. മമത സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ വിജയവർഗിയ ആരോപിക്കുന്നത്.
2021ലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. ടൈംസ് നൗവാണ് വാര്‍ത്ത പുറത്തുവിട്ടത്.
ബംഗാളിലെ ബിജെപി കേന്ദ്ര നിരീക്ഷക പദവി കൂടി വഹിക്കുന്ന വ്യക്‌തിയാണ് കൈലാഷ്. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അക്രമത്തിന് ജനാധിപത്യത്തില്‍ സ്‌ഥാനമില്ല. അത്തരക്കാരെ പുറത്താക്കാനുള്ള മാര്‍ഗമാണ് തിരഞ്ഞെടുപ്പുകള്‍.’ വിജയവർഗിയ പറയുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അക്രമ രാഷ്‌ട്രീയത്തിന് എതിരെ വോട്ട് ചെയ്യുമെന്നും കൈലാഷ് വിജയവർഗിയ പറഞ്ഞു. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: 87.73 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; ഡെല്‍ഹിയില്‍ രോഗവ്യാപനം രൂക്ഷം