അധ്യക്ഷന്റെ മനസികനിലയെ പറ്റി ബിജെപി ചിന്തിക്കണം; മുഖ്യമന്ത്രി

By Syndicated , Malabar News
Pinarayi Vijayan_Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്ന സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

പ്രത്യേക മാനസികാവസ്ഥയില്‍ എന്തും വിളിച്ചു പറയുന്ന ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ആ പാര്‍ട്ടി ചിന്തിക്കണം. അയാള്‍ക്ക് ഒരു ദിവസം രാത്രി തോന്നുന്നത് പിറ്റേന്ന് വിളിച്ചുപറയുക എന്നതിന് താനല്ല മറുപടി പറയേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു

‘ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാത്ത കാര്യം വിളിച്ചുപറയുന്നു. പ്രത്യേക മാനസികാവസ്ഥയുടെ ഉടമയായത് കൊണ്ടാണ് അത് പറയുന്നത്. അതാണോ പൊതു രാഷ്ട്രീയത്തില്‍ വേണ്ടത്. സാധാരണ ഗതിയില്‍ സ്വീകരിക്കേണ്ട ചില മര്യാദകളുണ്ട്. ശുദ്ധ അപവാദം വിളിച്ച് പറയുമ്പോള്‍ അതിനെ അപവാദമായി കാണണം. എന്തെങ്കിലും വസ്തുത മാധ്യമപ്രവര്‍ത്തകരുടെ മുന്നിലുണ്ടോ’? എന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാറ്റിനേയും ന്യായികരിക്കുകയാണ് എന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Read also: ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE