ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍

By Team Member, Malabar News
Malabarnews_thrissur
Representational image
Ajwa Travels

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒരാനയെ ഉപയോഗിക്കാന്‍ ഉള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അറിയിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലനം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷേത്ര ആചാരങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ആളുകളെ അനുവദിക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. അതായത് 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന കണക്കില്‍ ആയിരിക്കും ആളുകളെ അനുവദിക്കുന്നത്.

ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഒരാനയെ മാത്രം ഉപയോഗിച്ച് ചടങ്ങുകള്‍ പരിമിതപ്പെടുത്തണം എന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ആകെ 126 ആനകളാണ് ഉള്ളത്. ഇവയില്‍ 16 ആനകള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തി വിദഗ്ധ ചികിത്സ ആവശ്യമായി വന്നാല്‍ അത് ഉറപ്പാക്കും. കൂടാതെ ജില്ലയിലെ എല്ലാ ആനകളുടെയും ഇന്‍വെന്ററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും ചികിത്സ വേണ്ടുന്ന ആനകള്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. മഴക്കാല രോഗങ്ങള്‍ക്ക് സാധ്യത ഉള്ളതിനാലാണ് ഇപ്പോള്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

Read also : ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE