റാഞ്ചി: ജാർഖണ്ഡിലെ ഈസ്‌റ്റ് സിംഗ്ഭും ജില്ലയിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ജാർഖണ്ഡിലെ ടാറ്റ മെയിൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരിച്ചത്.
ചൊവ്വാഴ്‌ച വീട്ടിലേക്ക് പോകും വഴിയാണ് സൂരജിന് കുത്തേറ്റത്. ബാഗ്‌ബെര സ്‌റ്റേഷൻ പരിധിയിലെ ഹർഹർഗുട്ടിൽ വെച്ച് പ്രതി സോനുവും കൂട്ടാളികളും ചേർന്ന് സൂരജിനെ കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല.
സൂരജും സോനുവും ഭൂമിയെച്ചൊല്ലി തർക്കം ഉണ്ടായിരുന്നതായി സീനിയർ പോലീസ് സൂപ്രണ്ട് എം തമിഴ് വാണൻ പറഞ്ഞു. സോനുവിനെയും പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മറ്റ് രണ്ട് പേരെയും അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
ബിജെവൈഎം ജില്ലാ ജനറൽ സെക്രട്ടറിയായതു മുതൽ സൂരജ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി ഉദ്യോഗസ്‌ഥർ പറഞ്ഞു. അതേസമയം സംസ്‌ഥാനം ഭരിക്കുന്നത് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ക്രിമിനലുകളാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദീപക് പ്രകാശ് ആരോപിച്ചു.
Most Read: ‘ഇതിൽ ചില സംശയങ്ങൾ ഉണ്ട്’; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ശിവസേന