കൃതി സനോണിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് താരം

By Team Member, Malabar News
Malabarnews_krithi sanon
കൃതി സനോൺ
Ajwa Travels

ബോളിവുഡ് നടി കൃതി സനോണിന് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും താരം വ്യക്‌തമാക്കി. കൃതിയുടെ ഏറ്റവും പുതിയ ചിത്രം രാജ്കുമാര്‍ റാവുവിനൊപ്പമുള്ളതാണ്. ഇതിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ ആഴ്‌ച വരെ കൃതി ഛണ്ഡിഗഢില്‍ ആയിരുന്നു.

 

View this post on Instagram

 

A post shared by Kriti (@kritisanon)

കോവിഡ് പരിശോധനയില്‍ തനിക്ക് രോഗം സ്‌ഥിരീകരിച്ച വിവരം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് പോസ്‌റ്റില്‍ പറഞ്ഞ താരം ഇപ്പോള്‍ ആശങ്കയുടെ ആവശ്യമില്ലെന്നും, ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും വ്യക്‌തമാക്കി. ഒപ്പം തന്നെ എല്ലാവരോടും സുരക്ഷിതരായിരിക്കാന്‍ പറയുന്ന കൃതി, മഹാമാരി ഇപ്പോഴും നമുക്കിടയില്‍ നിന്ന് പോയിട്ടില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. കൂടാതെ കൃതിയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിന് താഴെയായി നിരവധി താരങ്ങളും ആരാധകരും എത്രയും വേഗം സുഖം പ്രാപിക്കാനുള്ള ആശംസകളുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ് സ്‌ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നത്. പുതിയ ചിത്രമായ ജഗ് ജഗ് ജിയോയുടെ ചിത്രീകരണത്തിന് ഇടയിലാണ് ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഇതേതുടർന്ന് ചിത്രീകരണം നിലവില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

Read also : ഷക്കീലയുടെ ജീവിതം ബിഗ്‌സ്‌ക്രീനിൽ, ടീസർ പുറത്ത്; റിലീസ് ക്രിസ്‌മസിന്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE