ഷക്കീലയുടെ ജീവിതം ബിഗ്‌സ്‌ക്രീനിൽ, ടീസർ പുറത്ത്; റിലീസ് ക്രിസ്‌മസിന്‌

By Trainee Reporter, Malabar News
റിച്ച ഛദ്ദ
Ajwa Travels

നടി ഷക്കീലയുടെ ജീവിതം ആധാരമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല നോട്ട് എ പോൺസ്‌റ്റാർ‘ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായി എത്തുന്നത്. ചിത്രം ക്രിസ്‌മസിന്‌ തിയേറ്ററുകളിൽ എത്തും.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല. റിച്ചക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, കന്നഡ താരം എസ്‌തർ നൊറോണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സമ്മി നൻവാനി, സഹിൽ നൻവാനി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. പതിനാറാം വയസിൽ ബി ഗ്രേഡ് സിനിമകളിലേക്ക് എത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് സംഭവിച്ച മാറ്റങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല, സിനിമകൾ കിട്ടാതെ കഷ്‌ടപ്പെട്ട കാലഘട്ടത്തെകുറിച്ചും സ്വഭാവ റോളുകൾ ലഭിക്കാനായി അവർ നടത്തിയ ശ്രമങ്ങളെയും സിനിമ ചർച്ച ചെയ്യുന്നുണ്ട്.

Read also: ‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE