ബോളിവുഡ് നടി മലൈക അറോറക്ക് കോവിഡ്

By Team Member, Malabar News
Malabarnews_malaika arora
മലൈക അറോറ, അർജുൻ കപൂർ
Ajwa Travels

മുംബൈ : ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതായി താരം അറിയിച്ചിരുന്നു. മലൈകയുടെ സഹോദരി അമൃത അറോറയാണ് രോഗം സ്ഥിരീകരിച്ച വിവരം മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. മലൈകയുടെ ആരോഗ്യനിലയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രോഗത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു മലൈക. റിയാലിറ്റി ഷോയുടെ ഭാഗമായി പ്രവര്‍ത്തിച്ച എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റിയാലിറ്റി ഷോ താല്‍ക്കാലികമായി നിര്‍ത്തി വക്കുകയായിരുന്നു. അവിടെ നിന്നാണോ മലൈകക്കും രോഗബാധ ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല.

മലൈകയുടെ കാമുകനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂറിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് അക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് അര്‍ജുന് രോഗം സ്ഥിരീകരിച്ചത്. താരം ഇപ്പോള്‍ സഹോദരിയുടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്റെ ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അര്‍ജുന്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE