കല്ലാച്ചിയിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറ്

By Desk Reporter, Malabar News
bomb attack kallachi _2020 Sep 01
Representational Image

നാദാപുരം: കല്ലാച്ചിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. കോടതി റോഡിലെ ഓഫീസിലേക്കാണ് ഇന്നലെ രാത്രി 9.30 ഓടെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച സ്ഫോടക വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ കോൺക്രീറ്റ് ഭാഗങ്ങളിൽ വിള്ളലുണ്ടാവുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാനത്തെ പലയിടത്തും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. കേസിൽ കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ ഇന്നലെ മുതൽ പ്രതിഷേധം ശക്തമായിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE