പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

By Staff Reporter, Malabar News
bombing in perambra
Ajwa Travels

കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ഏതാനും ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ആക്രമണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ബൈക്കുകളില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗും ആരോപിക്കുന്നു. പ്രദേശത്തെ കനാലിനടുത്ത് കഴിഞ്ഞ ഏതാനും മാസം മുമ്പ് ബോബ് പൊട്ടുകയും മറ്റൊന്ന് സമീപത്തനിന്നും കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ഇന്ന് നടന്ന ബോംബേറില്‍ ആളപായമില്ല.

Malabar News: തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE