തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നു എന്ന ആരോപണവുമായി ബിജെപി സ്‌ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ ആര് ജയിക്കണമെന്നല്ല, ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നാണ് കുമ്മനത്തിന്റെ ആരോപണം. നേമത്ത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ടുപിടിച്ചത് കൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ മുരളീധരന്റെ പ്രസ്‌താവനയെ തള്ളിക്കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8 ശതമാനം) ഈ അസംബ്ളി തിരഞ്ഞെടുപ്പില്‍ 36,524 (25 ശതമാനം) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്‌തമാക്കണം. 2021ല്‍ കോണ്‍ഗ്രസ് വോട്ട് എല്‍ഡിഎഫിന് പോയത് കൊണ്ടാണ് 33,921 (24 ശതമാനം) വോട്ടില്‍ നിന്നും 55,837(38.2 ശതമാനം) ആയി എല്‍ഡിഎഫിന് ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും കുമ്മനം പറഞ്ഞു.
Also Read: വൈദ്യുതി, ജല കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തും; മുഖ്യമന്ത്രി