കോഴ ആരോപണം; സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

By Staff Reporter, Malabar News
ck-janu-bribe case
സികെ ജാനു
Ajwa Travels

വയനാട്: എൻഡിഎ സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സികെ ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പടെ മൂന്ന് സ്‌മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

തന്റെയും വളർത്തു മകളുടെയും സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സികെ ജാനു പറഞ്ഞു. കേസിൽ തന്നെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ലെന്നും ജാനു അറിയിച്ചു.

സികെ ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ബത്തേരിയിൽ എൻഡിഎ സ്‌ഥാനാർഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്നാണ് കേസ്.

അതേസമയം ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലില്‍, സംഘടനാ സെക്രട്ടറി എം ഗണേഷ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.

Most Read: ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം; വാക്‌സിനേഷൻ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE