ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും

By Team Member, Malabar News
British Prime Minister Boris Johnson Will Came To India Today

ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുക.

ഇന്ന് രാവിലെ 8 മണിയോടെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൺ എത്തുന്നത്. അദ്ദേഹത്തെ വരവേൽക്കാനായി വലിയ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ അണിനിരത്തും. 10 മണിയോടെ സബർമതി ആശ്രമത്തിലും പിന്നാലെ വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

വൈകുന്നേരത്തോടെ അദ്ദേഹം ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും, അക്ഷർധാം ക്ഷേത്രവും സന്ദർശിക്കുമെന്നാണ് വ്യക്‌തമാകുന്നത്. ആദ്യമായി ഇന്ത്യ സന്ദർശനത്തിന് എത്തുന്ന ബോറിസ് ജോൺസൺ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനാണ് സന്ദർശനം നടത്തുന്നതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവച്ചേക്കുമെന്നാണ് സൂചന.

Read also: രോഗവ്യാപനം ഉയരുന്നു; ഡെൽഹിയിൽ കോവിഡ് കേസുകളിൽ 60 ശതമാനത്തിന്റെ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE