തലകീഴായി കിടന്ന ആമക്ക് ‘ഒരു കൊമ്പ്’ സഹായം നൽകി എരുമ; വീഡിയോ വൈറൽ

By Desk Reporter, Malabar News
Buffalo uses its horn to flip an upside down tortoise
Ajwa Travels

വ്യത്യസ്‌ത മൃഗങ്ങൾ തമ്മിലുള്ള ഇടപെടലുകൾ കാണിക്കുന്ന വീഡിയോകൾ എപ്പോഴും കാണാൻ അതിശയകരമാണ്. പ്രത്യേകിച്ച് വ്യത്യസ്‌ത മൃഗങ്ങൾ പരസ്‌പരം സഹായിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമായ വീഡിയോകൾ. വെള്ളത്തിൽ വീണ് കരക്ക് കയറാനാവാതെ വിഷമിച്ച പൂച്ചയെ സ്വന്തം മുതുകിലേറ്റി കരയിലേക്ക് എത്തിച്ച നായയുടെ വീഡിയോ നേരത്തെ നാം കണ്ടിരുന്നു.

അതുപോലെ വളർത്തുനായയെ തേടിയെത്തുന്ന മാൻ കുഞ്ഞിന്റെ അപൂർവ സൗഹൃദ കഥയും നമ്മൾ കേട്ടിരുന്നു. ഇവയുടെ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടെ എത്തിയിരിക്കുകയാണ്. തലകീഴായി മറിഞ്ഞ് കിടന്ന ആമയെ പൂർവ സ്‌ഥിതിയിലാക്കാൻ സഹായിച്ച എരുമയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. എപ്പോൾ, എവിടെ നിന്നാണ് വീഡിയോ പകർത്തിയതെന്ന് വ്യക്‌തമല്ല.

ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ ഈ വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എരുമ തന്റെ കൊമ്പ് ഉപയോഗിച്ച് ആമയെ മറിച്ചിടുന്നത് വീഡിയോയിൽ കാണാം. ആമ പൂർവ സ്‌ഥിതിയിൽ ആവുന്നതുവരെ എരുമ തന്റെ ശ്രമം തുടർന്നു.

Most Read:  1306 കാലുകളുമായി റെക്കോർഡിലേക്ക്; ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ച് ‘തേരട്ട’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE