വിദേശത്തിരുന്ന് നാട്ടില്‍ വീടുപണിയുന്ന പ്രവാസികളറിയാന്‍…

By News Desk, Malabar News
MalabarNews_home

വിദേശത്ത് ജോലി ചെയ്‌ത്‌ നാട്ടില്‍ വീടെന്ന സ്വപ്‌നം കെട്ടിപ്പടുക്കുന്ന പ്രവാസികള്‍ നമ്മുടെ നാട്ടില്‍ ധാരളമാണ്. ദൂരെയിരുന്ന് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാന്‍ പെടാപ്പാടുപ്പെടുന്ന അവരില്‍ ചിലരെങ്കിലും നമുക്ക് സുപരിചിതരുമാണ്. അങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

ആദ്യമായി വീട് പണിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ മേഖലയിലുള്ളവരെയും ചേര്‍ത്ത് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ആര്‍ക്കിടെ‌ക്‌ട്‌ , കോണ്‍ട്രാക്‌ടര്‍, പെയിന്റര്‍, പ്ളംബര്‍, ഇലക്‌ട്രീഷന്‍ തുടങ്ങി എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ ചിത്രങ്ങള്‍ കണ്ടും എല്ലാ ദിവസത്തെയും പണികള്‍ വിശകലനം ചെയ്‌തും‌‌ ആശയവിനിമയം നടത്താം. മാത്രമല്ല, നമ്മള്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുണ്ടായിരിക്കുകയും ചെയ്യും.

ബജറ്റില്‍ ഒതുങ്ങുന്ന വീട് എപ്പോഴും നിര്‍മ്മിക്കുവാന്‍ ശ്രമിക്കുക. സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ നമ്മുടെ ബജറ്റിനെകുറിച്ച് ബോധവാന്‍മാരാകുക. ശമ്പളം, ജോലി സ്‌ഥിരത, ജോലി നഷ്‌ടപ്പെട്ടാലും വായ്‌പ തിരിച്ചടക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമേ ബജറ്റ് നിശ്‌ചയിക്കാവൂ.

വിദേശത്ത് ശീലിച്ച പല കാര്യങ്ങളും വീട്ടിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, വീട് അടച്ചിട്ട് തിരിച്ചുപോകുന്നവരാണ് മിക്കവരും. അങ്ങനെ ആകുമ്പോള്‍ ഉപയോഗിക്കാതെയിരുന്ന് പല ഉല്‍പന്നങ്ങളും കേടാകും. അടച്ചിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മെയ്ന്റനന്‍സ് കുറഞ്ഞതും കേടാകാന്‍ സാധ്യത കുറവുള്ളതുമായ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുക. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറും സാധനങ്ങളും മാത്രം വാങ്ങിയിടുക. സ്‌ഥിര താമസമാക്കുമ്പോള്‍ മാത്രം ബാക്കി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

എസ്‌റ്റിമേറ്റ് കണക്കാക്കുമ്പോള്‍ അതില്‍ എന്തെല്ലാം ഉള്‍പ്പെടും എന്ന് കൃത്യമായി മനസ്സിലാക്കണം. ഇവിടുത്തെ എസ്‌റ്റിമേറ്റില്‍ സാനിറ്ററിവെയര്‍, ഇലക്‌ട്രിക്കല്‍ ഫിറ്റിങ്‌സ് എന്നിവയുടെ ചെലവ് ഉള്‍പ്പെടുത്താറില്ല. എന്നാല്‍ പല രാജ്യങ്ങളിലും അവയും എസ്‌റ്റിമേറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇവയൊക്കെ ശ്രദ്ധയില്‍ ഉണ്ടാവണം.

Also Read: ‘ചൂടാണ്, തൊടരുത്’; വൈറലായി മോഹന്‍ലാലിന്റെ മീന്‍പൊരിക്കല്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE