കൊൽക്കത്ത: ഭവാനിപ്പൂർ തിരെഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മുൻഗണന നൽകി ഭവാനിപ്പൂരിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി കോടതി തള്ളി.
മുൻകൂട്ടി നിശ്‌ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍ 30നും വോട്ടണ്ണെല്‍ ഒക്‌ടോബർ 3നും തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. ഭവാനിപ്പൂരിൽ വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെ കോടതി വിമർശിച്ചു.
മുഖ്യമന്ത്രി മമത ബാനർജിക്ക് നിർണായകമാണ് ഭവാനിപ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരണമെങ്കില്‍ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ സംഘർഷം തുടരുകയാണ്.
മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കഴിഞ്ഞ ദിവസം കൈയേറ്റമുണ്ടായി. ഭവാനിപൂരിൽ ബിജെപി സ്‌ഥാനാർഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴാണ് സംഭവമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്.
Kerala News: കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി