പ്രതിഷേധം അയഞ്ഞു; നൂർബിന റഷീദിനെ അംഗീകരിച്ച് മണ്ഡലം കമ്മിറ്റി

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി അഡ്വ. നൂർബിന റഷീദിനെതിരായ ഉയർന്ന പ്രതിഷേധം അയഞ്ഞു. മണ്ഡലത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോട് സൗത്തിൽ ലീഗ് സ്‌ഥാനാർഥിയായി നൂർബിന റഷീദിനെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തെത്തുക ആയിരുന്നു. നൂർബിനയുടെ സ്‌ഥാനാർഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഭാരവാഹികൾ അറിയിച്ചത്.

യോഗം ചേർന്ന് നൂർബിനയുടെ സ്‌ഥാനാർഥിത്വത്തെ എതിർക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. സംഭവം വിവാദമായതോടെ ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ആയിരുന്നു. ഇന്നലെ പുറത്തുവിട്ട ലീഗ് പട്ടികയിലെ ഏക വനിതാ സ്‌ഥാനാർഥിയാണ് നൂർബിന റഷീദ്.

Malabar News: വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE