മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍ (38) എന്നിവരാണ് 17 കിലോ കഞ്ചാവുമായി അറസ്‌റ്റിലായത്.
കൊണ്ടോട്ടി ടൗണില്‍ നിന്നാണ് ഇവരെ ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ നിന്നും പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷത്തോളം വിലവരും. വിദേശത്തേക്ക് കടത്താനാകാം പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ സംശയം.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
അതേസമയം കാരിയര്‍മാരെ ഉപയോഗിച്ച് വിദേശത്തേക്ക് മയക്കുമരുന്നും തിരിച്ച് സ്വര്‍ണവും കടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Malabar News: തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു