തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു

By News Desk, Malabar News
muslim league-maha-rally
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നു. കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പിഎ സിദ്ദീഖ് പ്രസിഡണ്ടുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ രൂപീകരിച്ച മുന്‍സിപ്പല്‍ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഒരു വിഭാഗം പുതിയ കമ്മിറ്റി ഉണ്ടാക്കിയത്.

ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പികെ സുബൈര്‍ എന്നിവര്‍ വര്‍ഷങ്ങളായി ലീഗിനെ തകര്‍ക്കുകയാണെന്നും അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നതെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.

ലീഗ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലീഗിനെ ശുദ്ധീകരിക്കാനാണ് നീക്കമെന്നും പുതിയ കമ്മിറ്റി അറിയിക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ് നഗരസഭ ഭരണത്തില്‍ ഉള്‍പ്പെടെ പിളര്‍പ്പ് പ്രതിസന്ധി തീര്‍ക്കും. മുന്‍സിപ്പല്‍ കമ്മിറ്റി പരിധിയിലെ ശാഖകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശ വാദം.

ഇതോടൊപ്പം യുവജന വനിതാ ഘടകങ്ങളും നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നാണ് പി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഇക്കാര്യം സംസ്‌ഥാന നേതൃത്വത്തെ അറിയിക്കുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു. അതേസമയം വിമത പക്ഷത്തുള്ള ഏഴ് കൗൺസിലർമാർ മാറിനിന്നാൽ തളിപ്പറമ്പ് നഗരസഭ ഭരണം ലീഗിന് നഷ്‌ടമാകും.

Must Read: സംസ്‌ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE