തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ

By Desk Reporter, Malabar News
Munavarali Thangal congratulates Trinamool Youth President Saayoni Ghosh
മുനവ്വറലി തങ്ങൾ, സായോനി ഘോഷ്

മലപ്പുറം: തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സായോനി ഘോഷിന് അഭിനന്ദനമറിയിച്ച് മുനവ്വറലി തങ്ങൾ. അഭിനന്ദനം സ്വീകരിച്ച സായോനി യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറുപടിയായി പറഞ്ഞു.

യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട് എന്ന നിലയിലാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സായോനിയെ അഭിനന്ദിച്ചത്.ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഒന്നിച്ച് മുന്നേറാം. രാഷ്‌ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനില്‍ക്കാം എന്നിങ്ങനെയാണ്‌ അഭിനന്ദന സന്ദേശത്തിൽ തങ്ങൾ പറഞ്ഞത്

ലീഗുമായി ചേർന്ന് ഇരു പാർട്ടികൾക്കും, പുരോഗമനപരവും സമാധാനപരവുമായ ഒരു രാഷ്‌ട്രീയ സഹവർത്തിത്വം നിലനിറുത്തി പരസ്‌പര ധാരണകളോടെ മുന്നോട്ട് പോകാമെന്ന് സായോനിയും വ്യക്‌തമാക്കി.

നെറ്റിസൺസ് ഏറ്റവും കൂടുതൽ വേട്ടയാടിയ നടികൂടിയാണ് സായോനി ഘോഷ്. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി എന്നരീതിയിൽ സായോനി ഘോഷ് നേരത്തെ വിവാദത്തിലായിരുന്നു. ചലച്ചിത്രനടിയായ ഇവർ ബംഗാളിലെ അസൻസോൾ സൗത്ത് മണ്ഡലത്തിൽ നിന്ന് 2021ൽ ജനവിധി തേടിയിരുന്നു.

തിരഞ്ഞെടുപ്പിൽ പ്രമുഖ ഫാഷൻ ഡിസൈനറും ബിജെപിയുടെ സ്‌ത്രീ മുഖവുമായ അഗ്‌നിമിത്ര പോളിനോട് പരാജയപ്പെട്ടെങ്കിലും 28കാരിയായ ഇവർ ബംഗാളിലെ തീപ്പൊരി രാഷ്‌ട്രീയ നേതാവായി ഉദയം ചെയ്‌തു.

Safesex Shivlingam _ Saayoni Ghosh Tweeted
സയോനി 2015ൽ തന്റെ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തതായി പ്രചരിച്ച വിവാദ പോസ്‌റ്റർ

ശിവലിംഗത്തെ കോണ്ടം മൂടുന്ന ഒരുആർട്ട് ചിത്രം ‘സേഫ്സെക്‌സ്’ എന്ന ടാഗോടെ ട്വീറ്റ് ചെയ്‌തു എന്നപേരിലായിരുന്നു സായോനി ഘോഷിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നത്. 2015ൽ നടന്ന സംഭവത്തിൽ 6 വർഷങ്ങൾക്ക് ശേഷമാണ് വിവാദം ആരംഭിച്ചത്. നിരവധി കേസുകളും മറ്റും ഇവർ ഇതിന്റെ പേരിൽ നേരിടുന്നുണ്ട്.

ശിവരാത്രി ആഘോഷങ്ങള്‍ നടക്കവെയായിരുന്നു ട്വീറ്റ് പുറത്തുവന്നത്. എന്നാല്‍ ഈ ചിത്രം ആരോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌ത ശേഷം പോസ്‌റ്റ് ചെയ്യുകയായിരുന്നു എന്ന് സായോനി മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രതികരിച്ചിരുന്നു.

Saayoni Ghosh with Mamata Banerjeeപിന്നീട്, ഈ സംഭവത്തിൽ സായോനി ഘോഷ് മാപ്പ് പറയുകയും ചെയ്‌തിരുന്നു. മാപ്പു പറഞ്ഞെങ്കിലും ഇപ്പോഴും വെറുതെ വിടാൻ നെറ്റിസൺസ്‌ ഒരുക്കമായിട്ടില്ല. 18 വയസിൽ അഥവാ 2010ൽ സിനിമയിലെത്തിയ ഇവർ വെറും പത്തുവർഷങ്ങൾ കൊണ്ട് 50ഓളം സിനിമകളിലും നിരവധി വെബ്‌സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Most Read: അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു; ഖലീൽ തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE