വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

By Team Member, Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കോടതി. എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ മൂന്നേകാൽ കോടി രൂപ തട്ടിയെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മാണി സി കാപ്പനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

മുംബൈ മലയാളിയായ ദിനേശ് മേനോനാണ് മാണി സി കാപ്പനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാണി സി കാപ്പനെതിരെ കോടതി കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Read also : മെട്രോമാൻ വാക്ക് പാലിച്ചു; പൊന്നാനിക്ക് വേണ്ടി ‘പണിതുടങ്ങി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE