മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; 28 വർഷത്തിന് ശേഷം മകനെതിരെ കോടതി വിധി

By Trainee Reporter, Malabar News
Fall in train ticket booking; The travel agency was fined one lakh
Rep. Image
Ajwa Travels

കാസർഗോഡ്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് ഇരട്ട ജീവപര്യന്തവും 30,000 രൂപ പിഴയും വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പോള്ളക്കഞ്ചെയിൽ സദാശിവ (53)നാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി (1) ജഡ്‌ജി എവി ഉണ്ണികൃഷ്‌ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

1993 മാർച്ച് 22ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പിതാവ് മൂല്യ, മാതാവ് ലക്ഷ്‌മി എന്നിവരെയാണ് പ്രതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി റേഡിയോയിൽ ശബ്‌ദം കൂട്ടിയത് ചോദ്യം ചെയ്‌ത വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സദാശിവ ഇടയ്‌ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. റേഡിയോ ശബ്‌ദം കേട്ട് പ്രകോപിതനായ സദാശിവ മഴുകൊണ്ട് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കുമ്പള സിഐ കേസ് എടുത്തിരുന്നു. അന്ന് സിഐ ആയിരുന്ന എംവി മജീദ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അറസ്‌റ്റിലായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 26 വർഷത്തെ ചികിൽസയ്‌ക്ക് ശേഷം 2019 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

Most Read: കോവിഡ് ഡ്യൂട്ടിയിൽ വീഴ്‌ച; കണ്ണൂരിലെ എഎസ്‌ഐമാർക്ക് വകുപ്പുതല ശിക്ഷാ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE