കഴക്കൂട്ടം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ചന്തവിള അമൃതാനന്ദമയി ആശ്രമത്തിൽ കിറ്റ് വിതരണം. സംഭവം വിവാദമായതോടെ സംഘാടകർക്കെതിരെ പോത്തൻകോട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ജില്ലയിൽ 50 പേരിൽ കൂടുതൽ കൂട്ടം കൂടരുത് എന്ന നിയമം നിലനിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണത്തിൽ സ്‍ത്രീകളും വയോധികരുമടക്കം 1000ത്തിലേറെ ആളുകളാണ് പങ്കെടുത്തത്. ആൾക്കൂട്ടം കണ്ട് നാട്ടുകാർ ചിലർ പോത്തൻകോട് പോലീസിനെ വിവരമറിയത്തിനെ തുടർന്നാണ് നടപടി ഉണ്ടായത്.
Read also: മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി