സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം; കോവിഡ് ചട്ടം ലംഘിച്ചെന്ന് പരാതി

By Trainee Reporter, Malabar News
violation of covid law
Ajwa Travels

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി എരിപുരത്ത് സിപിഎം ജില്ലാ സമ്മേളനം നടന്നത് കോവിഡ് ചട്ടം ലംഘിച്ചെന്ന് പരാതി. മുസ്‌ലിം ലീഗാണ് പരാതിയുമായി രംഗത്തെത്തിയത്. സമ്മേളനം നടന്നത് കോവിഡ് ചട്ടങ്ങൾ ലംഘിച്ചാണെന്നും സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പരാതി നൽകി.

സമ്മേളനം കോവിഡ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കല്യാശ്ശേരി മണ്ഡലം ലീഗ് പ്രസിഡണ്ട് എസ്‌കെപി സകരിയയാണ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയത്. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ചും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും സമ്മേളനം സംഘടിപ്പിച്ച സംഘാടകരും, അതിഥികളായി പങ്കെടുത്തവരും നിയമ വ്യവസ്‌ഥയെയും സർക്കാർ നിർദ്ദേശങ്ങളെയും വെല്ലുവിളിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Most Read: മൂന്ന് വര്‍ഷത്തിനിടെ കേരളത്തിൽ 55 യുഎപിഎ കേസുകൾ; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE