Sun, Sep 27, 2026
31 C
Dubai

തമിഴ്‌നാട് സർക്കാർ രൂപീകരണം; വിസികെ തീരുമാനം നിർണായകമാകും

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. കേവലഭൂരിപക്ഷം തികയ്‌ക്കാൻ വിജയ്‌യുടെ ടിവികെ തീവ്രശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്‌ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾ കൂടി വേണം. രണ്ട്...

ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിൽ പ്രധാനമന്ത്രി...

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്‌. ''ഹോർമുസ് കടലിടുക്കിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ...

ഭൂരിപക്ഷം 120; തമിഴ്‌നാട് ‘തലൈവ’നായി വിജയ്; സത്യപ്രതിജ്‌ഞ നാളെ

ചെന്നൈ: അനിശ്‌ചിതത്വത്തിന് ഒടുവിൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ (വിടുതലൈ ചിരുത്തൈകൾ കക്ഷി) എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് 118 സീറ്റെന്ന...

തെരുവിൽ പ്രകടനങ്ങളും ഫ്‌ളക്‌സുകളും വേണ്ട; പ്രവർത്തകരോട് അഭ്യർഥിച്ച് വിഡി. സതീശൻ

തിരുവനന്തപുരം: നേതൃസ്‌ഥാനത്തെ ചൊല്ലി പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിൽ പ്രതികരിച്ച് വിഡി. സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന്...

ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്‌ഞ നാളെ 

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ...

റിപ്പോർട് ഖർഗെയ്‌ക്ക് സമർപ്പിച്ചു; കേരള നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് സമർപ്പിച്ചു. ഖർഗെയുടെ...

പിന്തുണച്ചത് കെസി. വേണുഗോപാലിനെ? ചിത്രത്തിന് ആധികാരികത ഇല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെസി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോർട് തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം. നിരീക്ഷകരുടെ മുന്നിൽ...
- Advertisement -