Thu, Oct 8, 2026
36 C
Dubai

കീം; ഈവർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന നടപടികളിൽ ഈവർഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ അപ്പീലിൽ സ്‌റ്റേ ഇല്ല....

അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വം, ട്രാക്‌ടറിൽ എത്തിയത് നിയമവിരുദ്ധം; ഹൈക്കോടതി

കൊച്ചി: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത്‌ നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി....

നിമിഷപ്രിയയ്‌ക്ക് മാപ്പില്ല, വധശിക്ഷ നടപ്പാക്കണം; പ്രതികരിച്ച് തലാലിന്റെ സഹോദരൻ

കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ചു ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ്...

ഗംഗാവലി പുഴയുടെ കണ്ണീരാഴങ്ങളിൽ അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരുവയസ്

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ പൊലിഞ്ഞ അർജുന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞവർഷം ജൂലൈ 16നായിരുന്നു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതും, വഴിയരികിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന അർജുനെ കാണാതാവുകയും ചെയ്‌തത്‌. മലയാളികൾ ഒന്നടങ്കം...

വിപഞ്ചികയുടെ ആത്‍മഹത്യ; കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന്, കുഞ്ഞിന്റെ സംസ്‌കാരം മാറ്റി

ഷാർജ: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച വിപഞ്ചികയുടെ (32) ആത്‍മഹത്യാ കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ...

സസ്‌പെൻഷൻ; കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി ഡോ. മോഹനൻ കുന്നുമ്മൽ. സസ്‌പെൻഷനിലുള്ള രജിസ്‌ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ...

ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി

ന്യൂഡെൽഹി: 18 ദിവസത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട്...

കീം; സർക്കാർ അപ്പീൽ നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. മാർക്ക് ഏകീകരണവുമായി...
- Advertisement -