Fri, Oct 9, 2026
36 C
Dubai

അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡെൽഹി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻ പിള്ളയ്‌ക്ക്...

നിമിഷപ്രിയ കേസ്; ഇടപെടുന്നതിന് പരിമിതി, ചർച്ചകൾ നടക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ...

ക്യാമ്പുകൾക്ക് നേരെ ആക്രമണമെന്ന് ഉൾഫ-ഐ; നിഷേധിച്ച് ഇന്ത്യ

കൊൽക്കത്ത: മ്യാൻമറിലെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ). ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ...

വിപഞ്ചികയുടെ മരണം; ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്

കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്. മൂന്നുപേരും...

പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണം; കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം

ന്യൂഡെൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാകും...

ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത്‌ രാഷ്‌ട്രപതി

ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്‌. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ്...

പാലക്കാട് അപകടം; മോട്ടറിൽ സ്‌പാർക്കുണ്ടായി? തീ പെട്രോൾ ടാങ്കിലേക്ക് പടർന്നു

പാലക്കാട്: സ്‌റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തുന്നത് അപൂർവമാണെന്ന് മോട്ടോർവാഹന വകുപ്പ്. പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. കീ ഓണാക്കുമ്പോൾ ഇന്ധനം പമ്പ്...
- Advertisement -