ഡെൽഹി ദുരന്തം; നെവിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും
ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (23) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്ത്...
അർജുനായുള്ള തിരച്ചിൽ 14ആം ദിനം; കാലാവസ്‌ഥ അനുകൂലമായാൽ മാത്രം ദൗത്യം
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 14ആം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്‌ഥ ആണെങ്കിൽ മാത്രമേ ഇന്ന് തിരച്ചിൽ നടക്കൂ. 21 ദിവസം വരെ...
സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വടക്കൻ കേരളത്തിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പ് ഉണ്ട്....
മുസ്‌ലിംകൾ അനർഹമായി ഒന്നും നേടുന്നില്ല; കേരള മുസ്‌ലിം ജമാഅത്ത്
തൃശൂർ: കേരളത്തിൽ മുസ്‌ലിംകൾ അനർഹമായി പലതും നേടിയെടുക്കുവെന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചാരണം വസ്‌തുതകൾക്ക് നിരക്കാത്തതും നിരുത്തരവാദപരവും ആണെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"മുസ്‌ലിംകൾക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച്...
പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ
പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്...
ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രം എത്തിക്കും; അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രമടക്കം...
മതിൽ തകർന്ന് ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; നെവിനും രണ്ടു വിദ്യാർഥിനികളും അകത്ത് കുടുങ്ങി
ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് ലൈബ്രറിയിൽ എത്തിയതെന്നാണ്...
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വഞ്ചിയൂർ പോസ്‌റ്റ് ഓഫീസിന് സമീപത്താണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ ആക്രമിച്ചത്.
ആക്രമി മുഖമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും...








































