പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരിയാരി മണ്ഡലം പ്രസിഡണ്ടുമായ കെഎ സുരേഷ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സുരേഷിന്റെ നടപടി.
സുരേഷ് ഡിസിസിയിൽ എത്തി സിപിഎം ജില്ലാ സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്‌ഥാനാർഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്‌തമാക്കിയിട്ടുണ്ട്. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നും സുരേഷ് ആരോപിച്ചു.
കഴഞ്ഞ ദിവസം പിരായിരിയിലെ കോൺഗ്രസ് നേതാക്കളായ മണ്ഡലം സെക്രട്ടറി ശശിയും ഭാര്യ സിതാരയും സരിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. ഷാഫി എംഎൽഎ ആയപ്പോൾ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്‌തില്ലെന്നാണ് ഇവരുടെ ആരോപണം. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ